Asianet News MalayalamAsianet News Malayalam

'മീടൂ'വിന് ശേഷം 'മെന്‍ടൂ'; തുല്യതയുടെ ആവശ്യമുയര്‍ത്തി പുരുഷന്മാര്‍

പുരുഷന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും മെന്‍ ടൂ ക്യാമ്പയിനെ പിന്തുണച്ച് രംഗത്ത് വന്നുകഴിഞ്ഞു. തുല്യത, ലിംഗസമത്വം തുടങ്ങി ആവശ്യങ്ങളാണ് ഈ ക്യാമ്പയിനെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍

men too campaign started
Author
Mumbai, First Published May 12, 2019, 1:06 PM IST

ലോകം മുഴുവന്‍ ചര്‍ച്ചയായി മാറിയതാണ് മീ ടൂ ക്യാമ്പയിന്‍. അലീസ മിലാനോ തുടങ്ങി വെച്ച മീ ടൂ ഹാഷ് ടാഗ് ക്യാമ്പയിന്‍ വൈറലായതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് രംഗത്ത് വന്നത്.

അതില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുന്ന സ്ത്രീകള്‍ മുതല്‍ സാധാരണക്കാരായ പെണ്‍കുട്ടികള്‍ വരെയുണ്ടായിരുന്നു. ഹോളിവുഡും ബോളിവുഡും കടന്ന് മലയാള സിനിമയില്‍ വരെ മീടൂ ക്യാമ്പയിന്‍ എത്തി. തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സ്ത്രീകള്‍ തുറന്നു പറഞ്ഞു.

ഇപ്പോള്‍ മീ ടുവിന് ബദലായി മെന്‍ ടൂ എന്ന പേരില്‍ പുരുഷന്മാര്‍ ആരംഭിച്ചിരിക്കുന്ന ക്യാമ്പയിന്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പീഡനക്കേസില്‍ ടെലിവിഷന്‍ താരം കരണ്‍ ഒബ്രോയിയുടെ അറസ്റ്റാണ് മെന്‍ ടൂ ക്യാമ്പയിനിലൂടെ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുന്നത്. താരത്തെ അറസ്റ്റ് ചെയ്തതിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

പുരുഷന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും മെന്‍ ടൂ ക്യാമ്പയിനെ പിന്തുണച്ച് രംഗത്ത് വന്നുകഴിഞ്ഞു. തുല്യത, ലിംഗസമത്വം തുടങ്ങി ആവശ്യങ്ങളാണ് ഈ ക്യാമ്പയിനെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍. വനിത കമ്മീഷന്‍ പോലെ ദേശീയ പുരുഷ കമ്മീഷന്‍ സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യമുയര്‍ത്തുന്നു.

കരണ്‍ ഒബ്രോയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബോളിവുഡ് താരം പൂജ ബേദി അടക്കം പിന്തുണയുമായി എത്തിയതോടെ മെന്‍ ടൂ ക്യാമ്പയിന്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios