Asianet News MalayalamAsianet News Malayalam

പ്രചരണത്തിന് പോലും കപില്‍ സിബലിനെ കണ്ടില്ല; രൂക്ഷ വിമര്‍ശനവുമായി അധിർ രഞ്ജൻ ചൗധരി

ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് പ്ര​ചാ​ര​ണ​ത്തി​ന് അ​ദ്ദേ​ഹം പോ​യി​രു​ന്നു​വെ​ങ്കി​ൽ അ​ദ്ദേ​ഹം പ​റ​യു​ന്ന​കാ​ര്യ​ങ്ങ​ൾ​ക്ക് അ​ർ​ഥ​മു​ണ്ടാ​യേ​നെ. ഒ​ന്നും ചെ​യ്യാ​തെ വെ​റു​തെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം മാ​ത്രം ന​ട​ത്തി​യി​ട്ട് എ​ന്തു​കാ​ര്യ​മെ​ന്നും അ​ധി​ർ ര​ഞ്ജ​ൻ ചോ​ദി​ച്ചു.
 

Mere Talk Achieves Nothing Congress Adhir Chowdhury On Kapil Sibal
Author
New Delhi, First Published Nov 18, 2020, 9:37 AM IST

ദില്ലി: കോ​ണ്‍​ഗ്ര​സ് സ്വ​യം വി​മ​ർ​ശ​നാ​ത്മ​കാ​യി ചി​ന്തി​ക്ക​ണ​മെ​ന്ന് ക​പി​ൽ സി​ബ​ലി​ന്‍റെ വാ​ക്കു​ക​ൾ​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി. 

ക​പി​ൽ സി​ബ​ൽ കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ട് പോ​ക്കി​ൽ ഏ​റെ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തെ ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നും പ്ര​ചാ​ര​ണ രം​ഗ​ത്ത് ക​ണ്ടി​ല്ല​ല്ലോ- അ​ധി​ർ ര​ഞ്ജ​ൻ ചോ​ദി​ച്ചു.

ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് പ്ര​ചാ​ര​ണ​ത്തി​ന് അ​ദ്ദേ​ഹം പോ​യി​രു​ന്നു​വെ​ങ്കി​ൽ അ​ദ്ദേ​ഹം പ​റ​യു​ന്ന​കാ​ര്യ​ങ്ങ​ൾ​ക്ക് അ​ർ​ഥ​മു​ണ്ടാ​യേ​നെ. ഒ​ന്നും ചെ​യ്യാ​തെ വെ​റു​തെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം മാ​ത്രം ന​ട​ത്തി​യി​ട്ട് എ​ന്തു​കാ​ര്യ​മെ​ന്നും അ​ധി​ർ ര​ഞ്ജ​ൻ ചോ​ദി​ച്ചു.

നേരത്തെ  കപില്‍ സിബലിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രം​ഗത്ത് എത്തിയിരുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. 

പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. രാജ്യത്താകമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തരുടെ വികാരത്തെയാണ് ഇത് വേദനിപ്പിച്ചത്-ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. സോണിയാ ഗാന്ധിയുടെ കീഴില്‍ ഓരോ പ്രതിസന്ധി ഘട്ടവും പാര്‍ട്ടി അതിജീവിച്ചിട്ടുണ്ടെന്നും ഇത്തവണയും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചത്. പാര്‍ട്ടിയുടെ തളര്‍ച്ച തിരിച്ചറിയണമെന്നും അനുഭവ സമ്പത്തുള്ള മനസ്സുകളും കൈകളും രാഷ്ട്രീയ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നുമായിരുന്നു സിബലിന്റെ വിമര്‍ശനം.

Follow Us:
Download App:
  • android
  • ios