Asianet News MalayalamAsianet News Malayalam

ഇന്ത്യാക്കാരായ 311 പേരെ മെക്‌സിക്കോ നാടുകടത്തി

  • മെക്സിക്കോയിൽ താമസിക്കാനുള്ള വിസ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവരെയാണ് തിരിച്ചയച്ചിരിക്കുന്നത്
  • ബോയിങ് 747 വിമാനത്തിൽ തൊലുക സിറ്റി വിമാനത്താവളത്തിൽ നിന്ന് ദില്ലി വിമാനത്താവളത്തിലേക്കാണ് ഇവരെ അയച്ചത്
Mexico Deports 311 Illegal Immigrants Back To India
Author
Mexico City, First Published Oct 17, 2019, 3:55 PM IST

മെക്സിക്കോ സിറ്റി: ഇന്ത്യാക്കാരായ 311 പേരെ മെക്‌സിക്കോ തിരിച്ചയച്ചു. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നവരെ കണ്ടെത്തണമെന്ന അമേരിക്കൻ സമ്മർദ്ദത്തിന് പിന്നാലെയാണ് ഇത്.

മെക്സിക്കോയിൽ താമസിക്കാനുള്ള വിസ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവരെയാണ് തിരിച്ചയച്ചിരിക്കുന്നത്. ബോയിങ് 747 വിമാനത്തിൽ തൊലുക സിറ്റി വിമാനത്താവളത്തിൽ നിന്ന് ദില്ലി വിമാനത്താവളത്തിലേക്കാണ് ഇവരെ അയച്ചത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത സമ്മർദ്ദ0ത്തിന്റെ ഫലമായി മെക്സിക്കോയിൽ കനത്ത സുരക്ഷാ പരിശോധനകൾ അതിർത്തിയിലെമ്പാടും ഏർപ്പെടുത്തിയിട്ടുണ്ട്. മെക്സിക്കോയിലൂടെ അമേരിക്കയിലേക്ക് അനധികൃതമായുള്ള കുടിയേറ്റം അവസാനിപ്പിക്കാനാണ് ഇത്.

ഇന്ത്യാക്കാരെ കയറ്റി അയക്കുന്ന കാര്യത്തിൽ മെക്സിക്കോയിലെ ഇന്ത്യൻ എംബസ്സിയുടെ ഭാഗത്ത് നിന്ന് മികച്ച സഹകരണമാണ് ഉണ്ടായതെന്ന് മെക്സിക്കോ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios