Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധി; സിംഗപ്പൂരില്‍ നിന്നും ഓക്സിജന്‍ എത്തിക്കാനൊരുങ്ങി വ്യോമസേന

വലിയ അളവില്‍ സംഭരണശേഷിയുള്ള നാല് ടാങ്കറുമായാണ് പശ്ചിമബംഗാളിലെ പനാഗര്‍ എയര്‍ ബേസിലേക്ക് വ്യോമസേന വിമാനമെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വക്താവ്

MHA is coordinating lifting of  high capacity tankers from abroad by IAF aircraft from singapore
Author
Airport Boulevard, First Published Apr 24, 2021, 3:45 PM IST

രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനിടെ കൊവിഡ് രോഗികള്‍ക്കുള്ള ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സിംഗപ്പൂരില്‍ നിന്നും ഓക്സിജന്‍ എത്തിക്കാനൊരുങ്ങി വ്യോമസേന. ഓക്സിജന്‍റെ വലിയ ടാങ്കറുകളാണ് സിംഗപ്പൂരില്‍ നിന്ന് എത്തിക്കുന്നത്. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ വ്യോമസേനാ വിമാനത്തില്‍ ഓക്സിജന്‍ ടാങ്കറുകള്‍ കയറ്റുന്നതിന്‍റെ ചിത്രം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വക്താവ് പുറത്തുവിട്ടു.

വന്‍ കപ്പാസിറ്റിയുള്ള നാല് ടാങ്കറുമായാണ് പശ്ചിമബംഗാളിലെ പനാഗര്‍ എയര്‍ ബേസിലേക്ക് വ്യോമസേന വിമാനമെത്തുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വക്താവ്  ട്വീറ്റിലൂടെ വിശദമാക്കുന്നത്. കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നതിനിടെ ഉത്തരേന്ത്യയിൽ ഓക്സിജൻ ക്ഷാമം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പല ആശുപത്രികളിലും രോ​ഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഓക്സിജൻ തീരുമെന്നും സ്ഥിതി അതീവ ​ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടി പല ആശുപത്രികളും രം​ഗത്തെത്തിയിരുന്നു.

ചില ആശുപത്രികൾ രോ​ഗികളെ പ്രവേശിപ്പിക്കുന്നത് തന്നെ നിർത്തിവച്ച സ്ഥിതിയാണുള്ളത്. രാജ്യത്ത് ഇന്നും മൂന്നര ലക്ഷത്തോളം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേർ രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കാൽ കോടി പിന്നിട്ടു. 25,52,940 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 
 

Follow Us:
Download App:
  • android
  • ios