'ചൗക്കിദാര്‍ ചോര്‍ ഹൈ' കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പ്രയോഗത്തിനെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകളുടെ അസോസിയേഷന്‍. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രചാരണത്തിനായി ഉപോയഗിക്കുന്ന ഈ പ്രയോഗം സുരക്ഷാ ഗാര്‍ഡുകളെ അപമാനിക്കുന്നതാണെന്നാണ് പരാതി. 

മുംബൈ: 'ചൗക്കിദാര്‍ ചോര്‍ ഹൈ' കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പ്രയോഗത്തിനെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകളുടെ അസോസിയേഷന്‍. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രചാരണത്തിനായി ഉപോയഗിക്കുന്ന ഈ പ്രയോഗം സുരക്ഷാ ഗാര്‍ഡുകളെ അപമാനിക്കുന്നതാണെന്നാണ് പരാതി. മഹാരാഷ്ട്ര രാജ്യ സരുക്ഷ രക്ഷക് എന്ന അസോസിയേഷനാണ് മുംബൈ പൊലീസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്.

ബന്ദ്ര കുര്‍ല കോംപ്ലക്സ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ മാസം ആദ്യം മുംബൈയില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ചൗക്കിദാര്‍ ചോര്‍ ഹൈ എന്ന് പ്രയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി. ഗാര്‍ഡുകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ തടയാന്‍ രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടുണ്ടെന്ന് യൂണിയന്‍ പ്രസിഡന്‍റ് പ്രതികരിച്ചു. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിരന്തരം ഈ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.