പനജി: ഇന്ത്യൻ നേവിയുടെ മിഗ് 29 കെ വിമാനം ഗോവയിൽ തകർന്ന് വീണു. രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. തകർന്ന് വീഴുന്നതിന് മുമ്പ് പൈലറ്റ് ഇജക്റ്റ് ചെയ്ത് രക്ഷപ്പെട്ടു. 

അപകടത്തിൽ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു മിഗ് 29കെ വിമാനം കഴിഞ്ഞ നവംബറിൽ ഗോവയിലെ ഒരു ഗ്രാമത്തിൽ തകർന്ന് വീണിരുന്നു. നവംബർ 16നായിരുന്നു ഈ അപകടം നടന്നത്. 2018 ജനുവരിയിലും മിഗ് 29കെ അപകടത്തിൽ പെട്ടിരുന്നു.