ദില്ലി: ഇന്ത്യയുടെ യുദ്ധവിമാനമായ മിഗ് 29കെ അറബിക്കടലില്‍ തകര്‍ന്നു വീണു. പരിശീലന വിമാനമാണ് വ്യാഴാഴ്ച വൈകുന്നേരം തകര്‍ന്നുവീണത്. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയെന്നും രണ്ടാം പൈലറ്റിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഇന്ത്യന്‍ നേവി അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. അപകടം അന്വേഷിക്കാന്‍ ഉന്നത കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് മിഗ് 29 കെ വിമാനം അപകടത്തില്‍പ്പെടുന്നത്.