Asianet News MalayalamAsianet News Malayalam

ബംഗാൾ ഉൾകടലിൽ'മിഗ്ജാമ്' ചുഴലിക്കാറ്റ് രൂപപെട്ടു,ആന്ധ്രാപ്രദേശ്, തമിഴ്നാട്,പുതുച്ചേരി തീരങ്ങൾക്ക് മുന്നറിയിപ്പ്

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതി തീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.  മ്യാന്മാർ നിർദ്ദേശിച്ച മിഗ്ജാമ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക

migmag formed in bay of bengal, alert for andra,tamailnadu,puduchery
Author
First Published Dec 3, 2023, 10:08 AM IST

ചെന്നൈ: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതി തീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.  മ്യാന്മാർ നിർദ്ദേശിച്ച മിഗ്ജാമ് ( MICHAUNG ) എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപെടുക. ഈ വർഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്. തിങ്കളാഴ്ച രാവിലെയോടെ തെക്കൻ ആന്ധ്രാ പ്രദേശ് / വടക്കൻ തമിഴ്നാട് തീരത്തിന്സമീപം എത്തിച്ചേരുന്ന ചുഴലിക്കാറ്റ് തുടർന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സാമാന്തരമായി സഞ്ചരിച്ചു ഡിസംബർ 5 ന് രാവിലെയോടെ  നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽമണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.കേരളത്തിൽ നേരിട്ട് ഭീഷണിയില്ല.ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios