Asianet News MalayalamAsianet News Malayalam

മിമിക്രിയും ഗാനമേളയും പതിനാല് ദിവസത്തേക്ക് അഹമ്മദാബാദില്‍ നിരോധിച്ചു

 സുരക്ഷാപ്രശ്നം ചൂണ്ടിക്കാണിച്ചാണ് വിലക്ക്

mimicry singing banned in Gujarat
Author
Ahmedabad, First Published May 3, 2019, 11:41 AM IST

അഹമ്മദാബാദ്: പൊതുസ്ഥലത്ത് ഗാനമേള, മിമിക്രി തുടങ്ങിയവ അവതരിപ്പിക്കുന്നതിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ വിലക്ക്. മേയ് ഏഴ് മുതല്‍ 21 വരെയാണ് വിലക്ക്. സുരക്ഷാപ്രശ്നം ചൂണ്ടിക്കാണിച്ചാണ് അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ പതിനാല് ദിവസത്തേക്ക്  വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ പതിനാല് ദിവസം ആയുധങ്ങളുമായി സഞ്ചരിക്കാനോ പൊതുസ്ഥലത്ത് ഗാനമേള, വാദ്യോപകരണങ്ങള്‍, മിമിക്രി, ചിത്രപ്രദേര്‍ശനം തുടങ്ങിയ നടത്താനോ പാടില്ല. പൊതുസ്ഥലത്ത് നടക്കുന്ന കൂട്ടായമകളും പ്രതിഷേധങ്ങളും പതിനാല് ദിവസം ദിവസത്തേക്ക് കര്‍ശനമായി നിയന്ത്രിക്കാനാണ് തീരുമാനം.

Follow Us:
Download App:
  • android
  • ios