Asianet News MalayalamAsianet News Malayalam

Army Helicopter crash : ഹെലികോപ്ടർ അപകടത്തിൽ സഹായത്തിനെത്തിയ നാട്ടുകാർക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

സംയുക്ത സേനാധിപൻ ബിപിൻ റാവത്തടക്കം (Bipin Rawat) 13 സൈനികർ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തിൽ (Army Helicopter crash)രക്ഷാ പ്രവർത്തനത്തിനെത്തിയ പ്രദേശവാസികൾക്ക് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി

Minister Rajeev Chandrasekhar thanked the locals for their help in the helicopter crash
Author
Kerala, First Published Dec 8, 2021, 11:24 PM IST

ബെംഗളൂരു: സംയുക്ത സേനാധിപൻ ബിപിൻ റാവത്തടക്കം (Bipin Rawat) 13 സൈനികർ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തിൽ (Army Helicopter crash)രക്ഷാ പ്രവർത്തനത്തിനെത്തിയ പ്രദേശവാസികൾക്ക് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി. ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് പ്രദേശവാസികൾക്ക് നന്ദിയറിയിച്ച് ട്വീറ്റ് ചെയ്തത്..

തകർന്നുവീണ ഹെലികോപ്ടറിനടുത്തേക്ക് സഹായത്തിനായി ഓടിയെത്തിയ എല്ലാവർക്കും വലിയൊരു സല്യൂട്ട് അർപ്പിക്കുന്നു.  വലിയ അപകടസാധ്യത നിലനിൽക്കുമ്പോഴും നമ്മെ വിട്ടുപിരിഞ്ഞ ധീരരെ  രക്ഷപ്പെടുത്താൻ ശ്രമിച്ച ഓരോരുത്തർക്കും നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

തമിഴ്നാട്ടിലെ  കൂനൂരിലാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ അപകടം ഉണ്ടായത്. സംഭവത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. വ്യോമസേനയാണ് സൈനിക മേധാവിയുടെ മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും (Madhulika Rawat) അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങി. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാൾ. ഇദ്ദേഹം വില്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. 

 

 

Follow Us:
Download App:
  • android
  • ios