ഷാങ്ഹായ് സഹകരണ യോ​ഗത്തിന് ശേഷമാണ് വിമർശനം. 

ദില്ലി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് ജയശങ്കർ. തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ യോ​ഗത്തിന് ശേഷമാണ് വിമർശനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യോഗത്തിൽ ജൂലൈയിൽ നടക്കുന്ന ഉച്ചകോടിയുടെ അജണ്ട രൂപരേഖയായി. തീവ്രവാദത്തെ അമർച്ച ചെയ്യുന്നതിൽ ചർച്ച നടന്നു. തീവ്രവാദത്തിലെ ചെയ്തികളിലൂടെ പാകിസ്ഥാൻ്റെ വിശ്വാസ്യത കൂടുതൽ നഷ്ടമാകുന്നു എന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട ബിലാവലിൻ്റെ പ്രതികരണം തള്ളുന്നു. തീവ്രവാദം പാകിസ്ഥാനിൽ വ്യവസായമായിരിക്കുന്നു. തീവ്രവാദത്തിൻ്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയത്. ബിലാവലിൻ്റെ നിലപാടുകളെ യോഗത്തിൽ ശക്തിയുക്തം എതിർത്തു. ഉഭയകക്ഷി ചർച്ച സാധ്യതയും എസ് ജയ്ശങ്കർ തള്ളിക്കളഞ്ഞു.

പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി: വിദേശകാര്യനയം പ്രഖ്യാപിക്കാൻ എസ്.ജയശങ്കര്‍

ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാര്‍ അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി

Asianet News Malayalam Live News | Asianet News Live | Malayalam Live News | Kerala Live TV News