ദില്ലി: കേന്ദ്രമന്ത്രി സദാനന്ദ​ഗൗഡയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സ്വയം നിരീക്ഷണത്തിലാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

രോ​ഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് മന്ത്രി കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം ജാ​ഗ്രതയോടെയിരിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും സദാനന്ദ ​ഗൗഡ അറിയിച്ചിട്ടുണ്ട്.