യാത്ര ചെയ്യവെ ചിലര്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും അവര്‍ക്ക് മാസ്‌ക് വിതരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. 

ചെന്നൈ: മാസ്‌കിടാത്തവര്‍ക്ക് (Face Mask) മാസ്‌ക് നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി (Tamilnadu Chief Minister) എംകെ സ്റ്റാലിന്‍ (MK Stalin). ചെന്നൈ തെരുവിലൂടെ യാത്ര ചെയ്യുമ്പോഴാണ് സ്റ്റാലിന്‍ കാര്‍ നിര്‍ത്തി മാസ്‌കിടാത്തവര്‍ക്ക് മാസ്‌ക് വിതരണം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്തു. യാത്ര ചെയ്യവെ ചിലര്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും അവര്‍ക്ക് മാസ്‌ക് വിതരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

Scroll to load tweet…

''ഹെഡ് ക്വാട്ടേഴ്‌സില്‍ നിന്ന് ക്യാമ്പ് ഓഫിസിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് പൊതു സ്ഥലത്ത് ചിലര്‍ മാസ്‌ക് ധറിക്കാതെ നില്‍ക്കുന്നത് കണ്ടത്. ഞാന്‍ അവര്‍ക്ക് മാസ്‌ക് നല്‍കി. എല്ലാവരും മാസ്‌ക് ധരിക്കണം''-അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായി. ദില്ലിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.