Asianet News MalayalamAsianet News Malayalam

'ഉടൻ രാജ്യം വിടുക, അല്ലെങ്കിൽ ഞങ്ങളുടെ രീതിയില്‍ നിങ്ങളെ പുറത്താക്കും': മുംബൈയിൽ എംഎന്‍എസിന്റെ പോസ്റ്റർ

സ്വയം മടങ്ങി പോകാൻ മടികാണിക്കുന്ന അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞു കയറ്റക്കാരെയും എംഎൻഎസിൻ്റെ ശൈലിയിൽ പുറത്താക്കുമെന്നും പോസ്റ്ററിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

mns poster stating bangladeshis leave the country
Author
Mumbai, First Published Feb 4, 2020, 5:55 PM IST

മുംബൈ: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ഉടൻ രാജ്യം വിട്ട് പുറത്തു പോകണമെന്ന ആഹ്വാനവുമായി മുംബൈ നഗരത്തിൽ പോസ്റ്റർ. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പോസ്റ്ററുകൾ പതിപ്പിച്ചത്. മുംബൈ പനവേലിലാണ് കൂറ്റൻ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.

സ്വയം മടങ്ങി പോകാൻ മടികാണിക്കുന്ന അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞു കയറ്റക്കാരെയും എംഎൻഎസിൻ്റെ ശൈലിയിൽ പുറത്താക്കുമെന്നും പോസ്റ്ററിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരെ എംഎൻഎസ് ഈ മാസം ഒൻപതിന് കൂറ്റൻ റാലി നടത്തുമെന്ന് രാജ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് നഗരമധ്യത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

പൗരത്വ നിയമത്തിൻ്റെ പശ്ചാത്തലത്തിൽ കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ തുടരുന്നതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുംബൈയിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് എംഎൻഎസ് നേതാവ് മഹേഷ് ജാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios