ഭോപ്പാലിലെ ബാഗ് മുഗളിയ എക്സ്റ്റൻഷനിലെ ഗിരിബാല സിങ്ങിന്റെ വസതിയിൽ വ്യാഴാഴ്ച രാവിലെ എത്തിയ സിബിഐ സംഘം മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മേയ് 12 നാണ് ഭോപ്പാലിലെ ഭർതൃവീട്ടിൽ ട്വിഷ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മോഡലും നടിയുമായ ട്വിഷാ ശർമ്മയുടെ മരണത്തിൽ ഭർതൃമാതാവും മുൻ ജില്ലാ ജഡ്ജി യുമായ ഗിരിബാല സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ പ്രതിയായ ഗിരിബാലയുടെ മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ഇന്ന് രാവിലെയോടെയാണ് ഗിരിബാല സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ ബാഗ് മുഗളിയ എക്സ്റ്റൻഷനിലെ ഗിരിബാല സിങ്ങിന്റെ വസതിയിൽ വ്യാഴാഴ്ച രാവിലെ എത്തിയ സിബിഐ സംഘം മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മേയ് 12 നാണ് ഭോപ്പാലിലെ ഭർതൃവീട്ടിൽ ട്വിഷ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

2024-ൽ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സമർത്ഥ് സിംഗും ത്വിഷാ ശർമ്മയും 2025 ഡിസംബറിലാണ് വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിനുള്ളിൽ മേയ് 12-നാണ് നോയിഡ സ്വദേശിയായ ട്വിഷ ശർമ (33)യെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കും സ്ത്രീധന പീഡനങ്ങൾക്കും ഇരയായിരുന്നതായി അമ്മ രേഖാ ശർമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾ ആരോപിച്ചിരുന്നു. താൻ ഈ ദാമ്പത്യത്തിൽ കുടുങ്ങിപ്പോയതായി ത്വിഷ അമ്മയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് ത്വിഷയുടെ ഭർത്താവ് സമർത്ഥ് സിംങിനും ഗിരിബാല സിങിനുമെതിരെ കേലെടുത്തിരുന്നു.

ട്വിഷയെ ഭർത്താവിന്‍റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നുവെന്നും നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും മ‍ർദ്ദിച്ചരുന്നതായും കുടുംബം ആരോപിച്ചു. ട്വിഷ ശർമയുടെ ശരീരത്തിൽ പലയിടത്തും മുറിവകളുണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു. യുവതിയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളും, ഒരാഴ്ച മുമ്പ് ട്വിഷ ഗർഭഛിദ്രം നടന്നതിന്റെ തെളിവും പോസ്റ്റ്മോർട്ടത്തിൽ പൊലീസിന് ലഭിച്ചിരുന്നു. ട്വിഷ മരിച്ച് രണ്ടു ദിവസത്തിനുശേഷം മേയ് 15 ന് ഭോപ്പാലിലെ സെഷൻസ് കോടതി ഗിരിബാല സിങ്ങിനു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സമർഥ് സിങ് നിലവിൽ സിബിഐ കസ്റ്റഡിയിലാണ്. ഈ ആഴ്ച ആദ്യമാണ് മധ്യപ്രദേശ് പൊലീസിൽനിന്ന് സിബിഐ കേസ് ഏറ്റെടുത്തത്. സംസ്ഥാന പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ സിബിഐ വീണ്ടും റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.