ഇന്ത്യ-പാക്ക് പ്രശ്നം രൂക്ഷമായിരുന്ന സമയത്ത് മോദി ഒരു കോടി ബിജെപി പ്രവര്‍ത്തകരോട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രാഷ്ട്രീയം സംസാരിക്കുകയായിരുന്നെന്നും മായാവതി ആരോപിച്ചിരുന്നു.
ലഖ്നൗ: പോരായ്മകൾ മറച്ചുപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ജമ്മുകശ്മീർ വിഷയത്തെ കൂട്ടുപിടിക്കുകയാണെന്ന് ബി എസ് പി നേതാവ് മായാവതി. ലക്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കവെ ആയിരുന്നു മായാവതിയുടെ പ്രസ്താവന.
'ഏതാനും ദിവസങ്ങളായി ജമ്മു കശ്മീരിലെ ഭീകരാക്രമണമാണ് രാജ്യത്തിന്റെ ചർച്ചാവിഷയം. ബിജെപിയും മോദിയും അവരുടെ തോൽവികൾ മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ജനങ്ങളോട് ഒന്നും മറച്ചുവെക്കാനാവില്ല’; മായാവതി പറഞ്ഞു.
നേരത്തെ ദേശസുരക്ഷയുടെ വീഴ്ച്ചയെകുറിച്ചും മായാവതി മോദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യ-പാക്ക് പ്രശ്നം രൂക്ഷമായിരുന്ന സമയത്ത് മോദി ഒരു കോടി ബിജെപി പ്രവര്‍ത്തകരോട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രാഷ്ട്രീയം സംസാരിക്കുകയായിരുന്നെന്നും മായാവതി ആരോപിച്ചിരുന്നു.
