Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി മോദി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന കോൺഗ്രസ് പശ്ചാത്തലമില്ലാത്ത പ്രധാനമന്ത്രി ഇന്നു മുതൽ നരേന്ദ്ര മോദി. എബി വാജ്പേയി ആകെ 2268 ദിവസമാണ് പ്രധാനമന്ത്രി പദത്തിൽ ഇരുന്നത്

Modi becomes Indias longest serving non Congress Prime Minister
Author
India, First Published Aug 13, 2020, 6:09 PM IST

ദില്ലി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന കോൺഗ്രസ് പശ്ചാത്തലമില്ലാത്ത പ്രധാനമന്ത്രി ഇന്നുമുതൽ നരേന്ദ്ര മോദി. എബി വാജ്പേയി ആകെ 2268 ദിവസമാണ് പ്രധാനമന്ത്രി പദത്തിൽ ഇരുന്നത്. ഇത് മറികടന്നാണ് നരേന്ദ്ര മോദി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രിയാകുന്നത്. 

2014 മെയ് 26 നാണ് മോദി ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2019 മെയ് 30ന് രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന നാലാമത്തെ നേതാവാണ് മോദി.

Follow Us:
Download App:
  • android
  • ios