'മോദിയെ ജനങ്ങൾ ഭയപ്പെടുകയാണ്. എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുക എന്ന് അവർക്ക് അറിയില്ല. മോദി ഭീകരവാദിയെപോലെയാണ്'-വിജയശാന്തി പറഞ്ഞു.

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമര്‍ശവുമായി നടിയും കോൺഗ്രസിന്റെ സ്റ്റാർ ക്യാംപയിനറുമായ വിജയശാന്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ഷംഷബാദിലെ യോഗത്തിലാണ് വിജയശാന്തിയുടെ പരാമർശം. 

'മോദിയെ ജനങ്ങൾ ഭയപ്പെടുകയാണ്. എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുക എന്ന് അവർക്ക് അറിയില്ല. മോദി ഭീകരവാദിയെപോലെയാണ്'-വിജയശാന്തി പറഞ്ഞു. പൊതുജനങ്ങള്‍ നേതാക്കളെ ഇഷ്ടപ്പെടുകയാണ് വേണ്ടത്. പക്ഷെ മോദി ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഒരു പ്രധാനമന്ത്രി ഇത് ഒരിക്കലും ചെയ്യാൻ പാടില്ലെന്നും അവർ കുറ്റപ്പെടുത്തി.

Scroll to load tweet…

യോ​ഗത്തിൽ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉയർത്തി. പാവപ്പെട്ടവരുടെയും അതിസമ്പന്നരുടെയും രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.