ഗു​രു​ഗ്രാ​മി​ൽ​നി​ന്ന് ജ​ന​വി​ധി​തേ​ടി​യ റാ​വു ഇ​ന്ദ്ര​ജി​ത് സിം​ഗി​ന് ആ​കെ 42 കോ​ടി​യു​ടെ ആ​സ്തി​യാ​ണു​ള്ള​ത്. ഇ​ദ്ദേ​ഹ​ത്തി​നു പി​ന്നി​ലാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നു​ണ്ട്

ദില്ലി: ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യി​ലെ 56 മ​ന്ത്രി​മാ​രി​ൽ 51 പേ​രും കോ​ടീ​ശ്വ​ര​ൻ​മാ​ർ. ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് ഹ​ർ​സ്രി​മ​ത് കൗ​ർ ബാ​ദ​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​സ്തി​യു​ള്ള മ​ന്ത്രി. പ​ഞ്ചാ​ബി​ലെ ബ​ദി​ണ്ഡ​യി​ൽ​നി​ന്നു​ള്ള എം​പി​യാ​യ ഹ​ർ​സ്രി​മ​തി​ന് 217 കോ​ടി​യു​ടെ ആ​സ്തി​യാ​ണു​ള്ള​ത്. മ​റ്റ് മ​ന്ത്രി​മാ​ർ​ക്കൊ​ക്കെ 100 കോ​ടി​യി​ൽ താ​ഴെ​യാ​ണ് ആ​സ്തി. രാ​ജ്യ​സ​ഭാം​ഗ​മാ​യ പി​യൂ​ഷ് ഗോ​യ​ലാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ഗോ​യ​ലി​ന് 95 കോ​ടി രൂ​പ​യാ​ണ് ആ​സ്തി. അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോം ആണ് ഈ കണക്ക് പുറത്ത് വിട്ടത്.

ഗു​രു​ഗ്രാ​മി​ൽ​നി​ന്ന് ജ​ന​വി​ധി​തേ​ടി​യ റാ​വു ഇ​ന്ദ്ര​ജി​ത് സിം​ഗി​ന് ആ​കെ 42 കോ​ടി​യു​ടെ ആ​സ്തി​യാ​ണു​ള്ള​ത്. ഇ​ദ്ദേ​ഹ​ത്തി​നു പി​ന്നി​ലാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നു​ണ്ട്. അ​മി​ത് ഷാ​യു​ടെ ആ​സ്തി 40 കോ​ടി​യു​ടെ ആ​സ്തി​യാ​ണു​ള്ള​ത്. കുടുംബവും മക്കളുമൊന്നുമില്ലെങ്കിലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കോ​ടീ​ശ്വ​ര​നാ​ണ്. പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹം നാ​ൽ​പ്പ​ത്തി​യാ​റാ​മ​താ​ണ്. ര​ണ്ടു കോ​ടി രൂ​പ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി. 

പ്ര​ധാ​ന​മ​ന്ത്രി​യേ​ക്കാ​ൾ ആ​സ്തി കു​റ​വു​ള്ള​ത് 10 മ​ന്ത്രി​മാ​ർ​ക്കാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ൽ​നി​ന്നു​ള്ള സ​ഞ്ജീ​വ് കു​മാ​ർ ബ​ല്യാ​ൻ, അ​രു​ണാ​ച​ലി​ൽ​നി​ന്നു​ള്ള കി​ര​ൺ റി​ജി​ജു​വി​നും ഒ​രു കോ​ടി രൂ​പ​യു​ടെ ആ​സ്തി​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സാ​ധ്വി നി​ര​ഞ്ജ​ൻ ജ്യോ​തി​ക്കും ഒ​രു കോ​ടി രൂ​പ​യു​ടെ ആ​സ്തി​യു​ണ്ട്. ഒ​ഡീ​ഷ​യി​ൽ​നി​ന്നു​മു​ള്ള പ്ര​താ​പ് ച​ന്ദ്ര സാ​രം​ഗി​യാ​ണ് മ​ന്ത്രി​മാ​രി​ൽ ആ​സ്തി ഏ​റ്റ​വും കു​റ​വു​ള്ള​ത്. ഇ​ദ്ദേ​ഹ​ത്തി​ന് 13 ല​ക്ഷം രൂ​പ​യു​ടെ ആ​സ്തി​യാ​ണ് ഉ​ള്ള​ത്.