മുമ്പ് 2008ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ഗുരുവായൂരിലെത്തിയത്. അന്ന് താമരപ്പൂക്കള്‍, കദളിപ്പഴം എന്നിവ കൊണ്ട് തുലാഭാരമായിരുന്നു പ്രധാന വഴിപാട്. 

ഗുരുവായൂര്‍: അടുത്ത ശനിയാഴ്ച്ച ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തുലാഭാരവും അഹസ്സും പാല്‍പ്പായസവും വഴിപാട് നേരുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്ക് നേരാനായി ഈ മൂന്ന് വഴിപാടുകളാണ് ഗുരുവായൂര്‍ ദേവസ്വം നിര്‍ദേശിച്ചിരിക്കുന്നത്. വഴിപാടുകളെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ഗുരുവായൂര്‍ ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, വഴിപാടുകളെ സംബന്ധിച്ച് അന്തിമ നിര്‍ദേശം പ്രധാന മന്ത്രിയുടെ ഓഫിസ് നല്‍കിയിട്ടില്ല. നിര്‍ദേശം ലഭിച്ചെങ്കില്‍ മാത്രമേ ക്ഷേത്രം അധികൃതര്‍ ഒരുക്കം ആരംഭിക്കൂ. 

മുമ്പ് 2008ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ഗുരുവായൂരിലെത്തിയത്. അന്ന് താമരപ്പൂക്കള്‍, കദളിപ്പഴം എന്നിവ കൊണ്ട് തുലാഭാരമായിരുന്നു പ്രധാന വഴിപാട്. ഇത്തവണ എന്തുകൊണ്ടായിരിക്കും തുലാഭാരമെന്ന് തീരുമാനിച്ചിട്ടില്ല. തുലാഭാരമാണ് ഗുരുവായൂരിലെ പ്രധാന വഴിപാട്. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഗുരുവായൂരില്‍ ഒരുക്കുന്നത്. തൃശൂര്‍ എസ്പി യതീഷ് ചന്ദ്ര ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.