വീഡിയോ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെയോ അവരുടെ ആശയങ്ങളെയോ അല്ലെങ്കില്‍ വ്യക്തികളെയോ പിന്തുണക്കുന്നതിന് വേണ്ടിയല്ലെന്നും ഷാരൂഖ് വ്യക്തമാക്കിയിരുന്നു.

മുംബൈ: രാജ്യത്തെ പൗരന്‍മാരെ വോട്ടവകാശത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ വീഡിയോ ആല്‍ബം പുറത്തിറക്കിയ ഷാരൂഖ് ഖാനെ പ്രശംസിച്ച് പ്രധാനമന്ത്രി. ജനങ്ങള്‍ പ്രത്യേകിച്ച് കന്നി വോട്ടര്‍മാര്‍ നിങ്ങളുടെ വാക്ക് കേട്ട് വോട്ട് ചെയ്യാന്‍ വരുമെന്ന് ഉറപ്പാണ്. വളരെ നല്ല ശ്രമം, ഷാരൂഖ് ഖാന്‍ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Add Asianetnews as a Preferred SourcegooglePreferred

ഷാരൂഖ് തന്നെ പാടി അഭിനയിച്ച വീഡിയോ 70000 പേരാണ് വെറും ഒരുമണിക്കൂറിനുള്ളിൽ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹിബ് സര്‍ഗാത്മകതയെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ വീഡിയോ ഉണ്ടാക്കാന്‍ കുറച്ച് വൈകിപ്പോയി. വോട്ട് ചെയ്യാന്‍ നിങ്ങള്‍ വൈകേണ്ട. വോട്ടിങ് നമ്മുടെ അവകാശം മാത്രമല്ല, ശക്തികൂടിയാണ്, എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ജനങ്ങളെ വോട്ട് ചെയ്യാൻ പ്രചോദിപ്പിക്കുന്നതിന് പൊതുജന താല്‍പര്യാര്‍ഥമാണ് വീഡിയോ പുറത്തിറക്കുന്നത്. വീഡിയോ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെയോ അവരുടെ ആശയങ്ങളെയോ അല്ലെങ്കില്‍ വ്യക്തികളെയോ പിന്തുണക്കുന്നതിന് വേണ്ടിയല്ലെന്നും ഷാരൂഖ് വ്യക്തമാക്കിയിരുന്നു.