കൊവിഡിന് ശേഷം ലോകത്ത് വിവിധ രാജ്യങ്ങൾ പ്രതിസന്ധി നേരിടുമ്പോഴും സമ്പദ് വ്യവസ്ഥകൾ തകരുമ്പോഴും ഇന്ത്യ ബ്രൈറ്റ് സ്പോട്ടായി തുടരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
ദില്ലി: ഇന്ത്യ ബ്രൈറ്റ് സ്പോട്ട് എന്ന് പ്രധാനമന്ത്രി. കൊവിഡിന് ശേഷം പല രാജ്യങ്ങളും പ്രതിസന്ധി നേരിടുന്നു. എന്നാൽ ഇന്ത്യ ശക്തമായി മുന്നോട്ട് പോകുന്നു. രാജ്യത്ത് തൊഴിൽ അവസരങ്ങളിൽ വൻ വളർച്ചയുണ്ടായി. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങളുണ്ടായി. രാജ്യത്തെ കഴിവുള്ള യുവാക്കൾക്ക് തൊഴില് ഉറപ്പാക്കുക കേന്ദ്ര സർക്കാർ ലക്ഷ്യം, ഇന്ന് ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും മോദി പറഞ്ഞു.
രാജ്യത്ത് തൊഴിൽ അവസരങ്ങളിൽ വലിയ വളർച്ചയുണ്ടായെന്ന് മോദി കൂട്ടിച്ചേർത്തു. കൊവിഡിന് ശേഷം ലോകത്ത് വിവിധ രാജ്യങ്ങൾ പ്രതിസന്ധി നേരിടുമ്പോഴും സമ്പദ് വ്യവസ്ഥകൾ തകരുമ്പോഴും ഇന്ത്യ ബ്രൈറ്റ് സ്പോട്ടായി തുടരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴിൽ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

