Asianet News MalayalamAsianet News Malayalam

ഇത് പുതിയ ഭാരതം, നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ അവരുടെ മടയില്‍ കയറി കൊല്ലുമെന്ന് പ്രധാനമന്ത്രി

2019 ലെ ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തോട് പറയും മുന്‍പ് താന്‍ പാക്കിസ്ഥാനെ അറിയിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

modi warning to pakistan
Author
First Published Apr 30, 2024, 2:48 PM IST | Last Updated Apr 30, 2024, 2:48 PM IST

ബംഗളൂരു:2019 ലെ ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തോട് പറയും മുന്‍പ് താന്‍ പാക്കിസ്ഥാനെ അറിയിച്ചിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാത്രി നടന്ന വ്യോമാക്രമണത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിന് മുന്‍പ് പാക്കിസ്ഥാനെ ടെലിഫോണില്‍ അറിയിക്കാമെന്ന് ഞാന്‍ സൈന്യത്തോട് പറഞ്ഞു. എന്നാല്‍ പാക്കിസ്ഥാൻ ഉദ്യോഗസ്ഥരെ ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് സൈന്യത്തോടു കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു.പാക്കിസ്ഥാനെ വിവരം അറിയിച്ചതിനു ശേഷമാണ്  സംഭവം ലോകത്തോടു പറഞ്ഞതെന്നും മോദി  വെളിപ്പെടുത്തി.ഇത് പുതിയ ഭാരതമാണെന്നും നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ അവരുടെ മടയില്‍ കയറി കൊല്ലുമെന്നും മോദി കര്‍ണാടകയിലെ ബഗല്‍കോട്ടില്‍ തിരഞ്ഞെടുപ്പ് റാലിൽ പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios