ദില്ലി: ജന്മദിനത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആശംസകളറിയിച്ച് നരേന്ദ്ര മോദി. മന്‍മോഹന്‍ സിങിന് ആരോഗ്യവും ദീര്‍ഘായുസും നേര്‍ന്നുകൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്. 'മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജിക്ക് എല്ലാവിധ ആശംസകളും. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും'- മോദി ട്വിറ്ററില്‍ കുറിച്ചു. 

87 -ാം ജന്മദിനം ആഘോഷിക്കുന്ന മന്‍മോഹന്‍ സിങിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉള്‍പ്പെടെ  നിരവധി പ്രമുഖരാണ് ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചത്.