ദില്ലി: പിറന്നാള്‍ ദിനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ദീര്‍ഘായുസ് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ മുന്നേറ്റത്തിനും സുരക്ഷിതത്വത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ അമിത് ഷാ അനുഭവ സമ്പത്തുള്ള സമര്‍ത്ഥനായ സംഘാടകന്‍ ആണെന്ന് മോദി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് മോദി അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചത്. 'ക്യാബിനറ്റിലെ എന്‍റെ സഹപ്രവര്‍ത്തകന് ജന്മദിനാശംസകള്‍ നേരുന്നു. കഠിനാധ്വാനിയും അനുഭവ സമ്പത്തുമുള്ള സമര്‍ത്ഥനായ സംഘാടകനാണ് അമിത് ഷാ. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വിലയേറിയ പങ്കുവഹിക്കുന്നതിനൊപ്പം ഇന്ത്യയുടെ മുന്നേറ്റത്തിനും സുരക്ഷിതത്വത്തിനും മികച്ച സംഭാവകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. ദൈവം അദ്ദേഹത്തിന് ആരോഗ്യവും ദീര്‍ഘായുസും നല്‍കട്ടെ'- മോദി ട്വിറ്ററില്‍ കുറിച്ചു. 
മോദിക്ക് പുറമെ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എന്നിവരും അമിത് ഷായ്ക്ക് ആശംസകളറിയിച്ച് ട്വീറ്റ് ചെയ്തു.