ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  49-ാം ജന്മദിനം ആഘോഷിക്കുന്ന രാഹുലിന് ട്വിറ്ററിലൂടെയാണ് മോദി ആശംസ അറിയിച്ചത്. 

'ശ്രീ രാഹുല്‍ ഗാന്ധിക്ക് ജന്മദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ'- മോദി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ ജനതയെ രാഹുല്‍ ഗാന്ധി പ്രചോദിപ്പിച്ച അഞ്ച് അവസരങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസ് രാഹുലിന്‍റെ ജന്മദിനം ആഘോഷിച്ചത്.