മുംബൈ: ആര്‍എസ്‌എസ്‌ മേധാവി മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ്‌ ജവാന്‌ പരിക്കേറ്റു. നടുറോഡില്‍ നിന്ന പശുവിനെ ഇടിയ്‌ക്കാതിരിക്കാന്‍ അകമ്പടി വാഹനം വെട്ടിച്ചപ്പോഴാണ്‌ അപകടമുണ്ടായത്‌.

മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയില്‍ പുലര്‍ച്ചെ അഞ്ചേകാലോടെയായിരുന്നു സംഭവം. ചന്ദ്രാപൂരില്‍ നിന്ന്‌ നാഗ്‌പൂരിലേക്ക്‌ പോകുകയായിരുന്നു മോഹന്‍ ഭാഗവത്‌. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്‌ പിന്നാലെ വന്ന വാഹനമാണ്‌ അപകടത്തില്‍ പെട്ടത്‌. പശുവിനെ കണ്ട്‌ വെട്ടിച്ച്‌ ബ്രേക്കിട്ടതോടെ ടയര്‍ പൊട്ടിത്തെറിക്കുകയും വാഹനം കീഴ്‌മേല്‍ മറിയുകയുമായിരുന്നു.

ആറ്‌ സിഐഎസ്‌എഫ്‌ ജവാന്മാരാണ്‌ മറിഞ്ഞ വാഹനത്തിലുണ്ടായിരുന്നത്‌. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ്‌ വാഹനങ്ങള്‍ മുന്‍ നിശ്ചയിച്ചപ്രകാരം നാഗ്‌പൂരിലേക്ക്‌ പോകുകയും ചെയ്‌തു. ഇസഡ്‌ കാറ്റഗറി സുരക്ഷയുള്ള നേതാവാണ്‌ മോഹന്‍ ഭാഗവത്‌.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.