പൊലീസ് സ്റ്റേഷന് മുന്നിലിരുന്ന് ഹുക്ക വലിക്കുക മാത്രമല്ല ആ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ‌ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് സംഭവം പൊലീസുകാരുടെ ശ്രദ്ധയിൽ പെട്ടത്

ലഖ്നൗ: ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ പോലീസ് സ്റ്റേഷന് പുറത്തിരുന്ന് ഹുക്ക വലിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പൊലീസ് സ്റ്റേഷന് മുന്നിലിരുന്ന് ഹുക്ക വലിക്കുക മാത്രമല്ല ആ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ‌ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് സംഭവം പൊലീസുകാരുടെ ശ്രദ്ധയിൽ പെട്ടത്. 

ഹാഫിസ്പൂർ പൊലീസ് സ്റ്റേഷനു മുന്നിലാണ് സംഭവം നടന്നത്. പൊലീസ് സ്‌റ്റേഷൻ പരിസരത്തു നിന്ന് വീഡിയോ എടക്കാൻ എപ്പോഴും താല്പര്യം കാണിക്കുന്ന വ്യക്തിയാണ് ഇയാൾ. ഇത്തവണ എത്തിയത് ഹുക്കയുമായി ആണെന്ന് മാത്രം. വീഡിയ ചിത്രീകരിക്കുന്നത് കണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഹുക്ക വലിക്കുന്ന വീഡിയോ റീലായി സോഷ്യൽ മീഡിയയിൽ എത്തിയതോടെ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Read Also: നിര്‍മ്മാണം നടക്കുന്ന വീട്ടില്‍നിന്ന് 30 കിലോ കഞ്ചാവ് പിടികൂടി; വീട്ടുടമസ്ഥൻ അറസ്റ്റിൽ