Asianet News MalayalamAsianet News Malayalam

ചെന്നൈയിൽ നിന്നുള്ള കൊവിഡ് ഹീറോസ്, രോ​ഗികൾക്ക് സൗജന്യമായി ആഹാരം നൽകി അമ്മയും മകളും

ഞാൻ 14 അം​ഗ കൂട്ടുകുടുംബത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞ വർഷം വീട്ടിലെ 10 പേർക്ക് കൊവിഡ് ബാധിച്ചു. അതുകൊണ്ടുതന്നെ എനിക്കറിയാം ഇത് എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. 

Mom and daughter cook free meals for covid patients
Author
Chennai, First Published May 1, 2021, 5:49 PM IST

ചെന്നൈ: കൊവിഡിന്റെ രണ്ടാം വരവിൽ പരസ്പരം സഹായമാകാൻ കൂടിയാണ് നാം ഓരോരുത്തരും പഠിച്ചത്. രാജ്യം മുഴുവൻ ജനങ്ങൾ അടുത്തുള്ളവരെയും നാടിനെ മുഴുവനും സഹായിക്കുന്ന കാഴ്ചകളാണ് കാണുന്നത്. ഇന്നത്തെ കൊവിഡ് ഹീറോകൾ ​ചെന്നൈ സ്വദേശികളായ ദേഷ്ണ കൃപയും അവളുടെ മകൾ അഹല്യയുമാണ്.

2020 ൽ കൊവിഡ് ബാധിച്ച് അതിനോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചുവന്നവരാണ് ദേഷ്ണയും കുടുംബവും. കൊവിഡ് രോ​ഗികൾക്ക് ആഹാരം നൽകാൻ തയ്യാറാണെന്ന് ഏപ്രിൽ 19ന് ദേഷ്ണ ട്വീറ്റ് ചെയ്തിരുന്നു. ചെന്നൈയിലുടനീളമുള്ളവ‍ർ ഈ ട്വീറ്റ് ഏറ്റെടുത്തു. 

''ഞാൻ 14 അം​ഗ കൂട്ടുകുടുംബത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞ വർഷം വീട്ടിലെ 10 പേർക്ക് കൊവിഡ് ബാധിച്ചു. അതുകൊണ്ടുതന്നെ എനിക്കറിയാം ഇത് എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. ഒരുപാട് രോ​ഗം വന്ന് കഷ്ടപ്പെടുമ്പോൾ അവരെ സഹായിക്കേണ്ടതുണ്ടെന്ന് ‍ഞാൻ കരുതുന്നു'' - ദേഷ്ണ ഇന്ത്യ ടുഡെക്ക്  നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ബികോം രണ്ടാം വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ദേഷ്ണ. എന്റെ സെമെസ്റ്റർ പരീക്ഷ ഈ അടുത്താണ് കഴിഞ്ഞത്. അപ്പോൾ എൻ്റെ ഫ്രീ ടൈം ആളുകളെ സഹായിക്കാൻ ഉപയോ​ഗിക്കാമെന്ന് ഞാൻ കരുതി - ദേഷ്ണ പറ‍ഞ്ഞു. ദേഷ്ണയും അമ്മയും ഒരുമിച്ചാണ് ആഹാരം പാചകം ചെയ്യുന്നത്. അണ്ണാ ന​ഗറിലെ രണ്ട്, മൂന്ന് പേരാണ് ദേഷ്ണയുമായി ബന്ധപ്പെട്ടത്. എന്നാൽ പിന്നീട് ചെന്നൈ മുഴുവൻ ഈ സഹായം നൽകാമെന്ന് ദേഷ്ണ തീരുമാനിക്കുകയായിരുന്നു. 

നിലവിൽ ദേഷ്ണ ആഹാരത്തിന് പണം ഈടാക്കുന്നില്ല. വീട്ടിലേക്ക് വാങ്ങുന്ന സാധനങ്ങൾ ഉപയോ​ഗിച്ചുതന്നെയാണ് ബാക്കിയുള്ളവർക്കാം ആഹാരം പാകം ചെയ്യുന്നത്. ആഹാരം സ്പോൺസർ ചെയ്യാമെന്ന് വാ​ഗ്ദാനം ചെയ്ത് ചിലർ മുന്നോട്ടുവന്നിട്ടുണ്ടെന്ന് ദേഷ്ണ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios