ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ആർടിപിസിആർ ഉള്ളവർക്കും ക്വാറന്റീൻ നിർബന്ധമാക്കി.

ബെം​ഗ്ലൂരൂ: പരീക്ഷ, അഭിമുഖം, ചികിത്സാവശ്യങ്ങള്‍ അടക്കം കേരളത്തില്‍ നിന്നുള്ള അത്യാവശ്യയാത്രകാര്‍ക്ക് ക്വാറന്‍റീന്‍ വേണ്ടെന്ന് കര്‍ണാടക. മൂന്ന് ദിവസത്തിനകം തിരിച്ചുപോവുന്നവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ ഒപ്പം കൂട്ടാം. ഇവര്‍ക്ക് ക്വാറന്‍റീന്‍ ഇല്ല.

കര്‍ണാടകയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്. ഇതിനുള്ള സൗകര്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ ഒരുക്കണം. ജീവനക്കാര്‍ക്ക് സ്ഥാപനങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ക്വാറന്‍റീന്‍ തയാറാക്കണം. മറ്റുള്ളവര്‍ക്കെല്ലാം ഏഴ് ദിവസത്തെ ഹോം ക്വാറന്‍റീന്‍ മതി. അതേസമയം, ക്വാറന്‍റീന്‍ വ്യവസ്ഥ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും പിന്‍വലിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. സംസ്ഥാനാന്തര യാത്രയ്ക്ക് വാക്സിന്‍ രേഖ മതിയെന്ന കേന്ദ്രനിര്‍ദേശം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കര്‍ണാടകയ്ക്ക് കത്തയച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona