ദില്ലി: വന്ദേഭാരത് മിഷന്‍റെ രണ്ടാംഘട്ടത്തിൽ 106 വിമാനങ്ങൾ. ശനിയാഴ്ച മുതൽ ഈ മാസം 22വരെ തുടരുന്ന ദൗത്യത്തിലാണ് 106 വിമാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് 31 വിമാനങ്ങളാണ് ഉള്ളത്. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സര്‍വ്വീസുകൾ നടത്തും. 

ജക്കാര്‍ത്ത, മനില, ക്വലാലംപൂര്‍, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്ക് സര്‍വ്വീസുണ്ട്. റഷ്യയിൽ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാന സര്‍വ്വീസ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉക്രെയിനിൽ നിന്ന് കൊച്ചിയിലേക്കും പ്രത്യേക വിമാനം ഉണ്ടാകും. ലണ്ടൻ, ഡബ്ളിൻ, റോം, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്കുള്ള സര്‍വ്വീസുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.