ബിജെപി മമതയെ മാത്രമല്ല ബംഗാളിന്‍റെ സംസ്കാരത്തെ തന്നെ അപമാനിച്ചെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. 

കൊല്‍ക്കത്ത: ബംഗാളിൽ മമതയുടെ മോർഫ് ചെയ്ത ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് യുവ ബിജെപി നേതാവ് റിമാൻഡിൽ. ഹൗറയിൽ നിന്നുള്ള പ്രിയങ്ക ശർമയെയാണ് റിമാന്‍റ് ചെയ്തത്. ബിജെപി മമതയെ മാത്രമല്ല ബംഗാളിന്‍റെ സംസ്കാരത്തെ തന്നെ അപമാനിച്ചെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതേസമയം മമത സർക്കാരിന്‍റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രിയങ്ക ശര്‍മ്മയുടെ അറസ്റ്റെന്ന് ബിജെപി പ്രതികരിച്ചു.