ദില്ലി: കൊവിഡ് 19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാർ രാജ്യത്തെ 75 ജില്ലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ ഏഴ് ജില്ലകളിൽ ലോക്ക്ഡൗൺ ഉണ്ടാകുമെന്ന സാഹചര്യമാണ് ഇപ്പോള്‍.  ഒരു കാരണവശാലും വീട് വിട്ടുപോകാൻ അനുവദിക്കാത്ത കർശന നിയമമാണ്  ലോക്ക്ഡൗൺ നിയമം. 

1897 ലെ നിയമപ്രകാരമാണ് രാജ്യത്ത് ലോക്ക്ഡൌൺ പ്രയോഗിക്കുന്നത്. സാമൂഹികവ്യാപനത്തിലൂടെ കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ഒഴിവാക്കാനാണ് ലോക്ക്ഡൗൺ പ്രയോഗിക്കുന്നത്. അവശ്യവസ്തുക്കള്‍ക്ക് മാത്രമാണ് ഇളവ് കിട്ടുന്നത്.  ലോക്ക്ഡൗൺ നടപ്പിലാകുന്ന സംസ്ഥാനങ്ങളിലേക്കോ ജില്ലകളിലേക്കോ അനുവദിക്കുകയുള്ളു. ഗതാഗതസംവിധാനങ്ങൾ പൂർണമായും നിയന്ത്രിച്ചുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പാക്കുന്നത്.

ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കുന്ന ആവശ്യസേവനങ്ങള്‍ ഇവയാണ്

1. ആശുപത്രികള്‍, മരുന്നു കടകള്‍
2. പൊലീസ് അഗ്നിശമന സേന
3. ഗ്രോസറി കടകള്‍,റേഷന്‍ കടകള്‍, ന്യായവില കടകള്‍
4. മരുന്ന് ഭക്ഷണം എന്നിവയുടെ ഓണ്‍ലൈന്‍ വ്യാപാരം
5. ജലം, വൈദ്യുതി, പാചകവാതക വിതരണ സംവിധാനങ്ങള്‍
6. മാധ്യമങ്ങള്‍
7. ബാങ്കുകള്‍, എടിഎമ്മുകള്‍
8.പാല്‍
9. അവശ്യസേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍
10. ഭക്ഷണം പാര്‍സല്‍ സര്‍വീസ് നടത്തുന്ന ഭക്ഷണശാലകള്‍