ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. സംഭവത്തിൽ തമിഴ്നാട് സത്യമം​ഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്

ദിണ്ടിവനം: തമിഴ്നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയിൽ അമ്മ രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുഞ്ഞിൻ്റെ വായിൽ നിന്ന് രക്തം വരുന്നതടക്കമുള്ള ദൃശ്യം വീഡിയോയിൽ പക‍ർത്തിയത് അമ്മ തുളസി തന്നെയാണ്. ഇവർക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. സംഭവത്തിൽ തമിഴ്നാട് സത്യമം​ഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റ‍ർ ചെയ്തതിന് പിന്നാലെ തുളസിയെ അറസ്റ്റ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona