കോൺഗ്രസ് അധ്യക്ഷന്റെ താൽക്കാലിക ചുമതല മോത്തിലാൽ വോറയ്ക്കെന്ന് സൂചന. ദീര്‍ഘനാളത്തെ ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി രാഹുല്‍ ഗാന്ധി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം.
ദില്ലി: കോൺഗ്രസ് അധ്യക്ഷന്റെ താൽക്കാലിക ചുമതല മോത്തിലാൽ വോറയ്ക്കെന്ന് സൂചന. ദീര്‍ഘനാളത്തെ ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി രാഹുല്‍ ഗാന്ധി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന..തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എഐഎസിസിക്ക് സമര്‍പ്പിച്ച രാജിക്കത്ത് ട്വിറ്റര്‍ വഴി പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോൺഗ്രസ് പ്രവർത്തകസമിതിയോഗം അടുത്തയാഴ്ച ചേരും.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ കരുതുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.
ബിജെപിക്കെതിരായ പോരാട്ടത്തില്‍ പലപ്പോഴും താന്‍ തനിച്ചായിരുന്നെന്നും. ഇനിയുള്ള ഓരോ യുദ്ധവും ബിജെപിക്കെതിരെ ആയിരിക്കുമെന്നും രാഹുല്‍ കത്തില്‍ പറയുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ പ്രവര്‍ത്തക സമിതിയിലും അദ്ദേഹം സമാന ആവശ്യം ഉന്നയിച്ചിരുന്നു. കമ്മിറ്റിയില്‍ താന്‍ ഇടപെടില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നുണ്ട്.
