വ്യാജ കാർഡുകളും ഡ്യൂപ്ലിക്കേറ്റ് കാർഡുകളും സംശയാസ്പദമായ കാർഡുകളും ഒഴിവാക്കാനാണ് നീക്കം എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ദില്ലി: കഴിഞ്ഞ ആറുമാസത്തിൽ ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. കഴിഞ്ഞ ആറുമാസം റേഷൻ കാർഡുകൾ ഉപയോഗിക്കാത്ത ഒരു കോടി അൻപത്തിയെട്ട് ലക്ഷം പേരുടെ ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്നു മുതൽ മരവിപ്പിക്കാനാണ് നീക്കം എന്നാണ് റിപ്പോർട്ട്. ഇവരുടെ റേഷൻ കാർഡുകൾ മരവിപ്പിക്കുമെങ്കിലും ഉടൻ പേര് വെട്ടാനുള്ള നടപടി ഉണ്ടാകില്ല. പകരം മൂന്നു മാസത്തെ സമയം ഇവ യഥാർത്ഥ ഉപഭോക്താക്കളുടേതാണ് എന്ന് തെളിയിക്കാൻ നൽകും. ഇതിനുള്ളിൽ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കുകയാണെങ്കിൽ റേഷൻ കാർഡുകൾ മരവിപ്പിച്ച നടപടി പിൻവലിക്കും. വ്യാജ കാർഡുകളും ഡ്യൂപ്ലിക്കേറ്റ് കാർഡുകളും സംശയാസ്പദമായ കാർഡുകളും ഒഴിവാക്കാനാണ് നീക്കം എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

YouTube video player