Asianet News MalayalamAsianet News Malayalam

'വാക്സീനെടുത്ത ശേഷം പിഎം കെയേഴ്സിലേക്ക് 500 രൂപ സംഭാവന ചെയ്യൂ'; ആഹ്വാനവുമായി മധ്യപ്രദേശ് മന്ത്രി

കൊവിഡ് മഹാമാരി എല്ലാ സംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് ദൈവം സഹായിച്ച് നിങ്ങള്‍ സാധിക്കുന്നവരാണെങ്കിലും വാക്സീന്‍ സ്വീകരിച്ച് കഴിഞ്ഞ് 500 രൂപ പിഎം കെയേഴ്സിലേക്ക് നല്‍കണമെന്ന് കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണെന്ന് മന്ത്രി 

mp minster request to Donate Rs 500 to PM CARES fund after getting vaccinated
Author
Bhopal, First Published Jul 2, 2021, 5:06 PM IST

ഭോപ്പാല്‍: രണ്ട് ഡോസ് കൊവിഡ് വാക്സീന്‍ സ്വീകരിച്ച ശേഷം സാധിക്കുമെങ്കിലും എല്ലാവരും 500 രൂപ പിഎം കെയേഴ്സിലേക്ക് നല്‍കണമെന്ന് ആഹ്വാനം ചെയ്ത് മധ്യപ്രദേശ് സാംസ്കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂര്‍. 

കൊവിഡ് മഹാമാരി എല്ലാ സംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് ദൈവം സഹായിച്ച് നിങ്ങള്‍ സാധിക്കുന്നവരാണെങ്കിലും വാക്സീന്‍ സ്വീകരിച്ച് കഴിഞ്ഞ് 500 രൂപ പിഎം കെയേഴ്സിലേക്ക് നല്‍കണമെന്ന് കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 250 രൂപയാണ് ഒരു ഡോസിന്‍റെ വിലയെന്ന് നമുക്ക് അറിയാം. 

രണ്ട് ഡോസും ലഭിച്ച ശേഷം പറ്റുന്നവരാണെങ്കില്‍ 500 രൂപ നല്‍കണം. അത് തന്‍റെ അപേക്ഷയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസമാണ് സൗജന്യമായി എല്ലാവര്‍ക്കും വാക്സീന്‍ നല്‍കുമെന്ന നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 

 

Follow Us:
Download App:
  • android
  • ios