കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡയിലെ  ബിജെപി എംപിയുടെ മകന്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് മൊബൈല്‍ ഫോണ്‍ ആയിരുന്നു. എന്നാല്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഫോണ്‍ കല്ലായി. എംപി ഖഗെന്‍ മുര്‍മുവിന്‍റെ മകന്‍ അനിമസ് മുര്‍മുആണ് ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഒക്ടോബര്‍ 23ന് സാംസങ് എം 30 ഫോണ്‍ ആണ് ഓര്‍ഡര്‍ ചെയ്തത്. 11999 രൂപയായിരുന്നു വില. 

''എന്‍റെ ഭാര്യക്ക് കിട്ടിയത് റെഡ്മി 5എ യുടെ ഹാന്‍സെറ്റിന്‍റെ ബോക്സാണ്. ഞാന്‍ അത് തുറന്നപ്പോള്‍ സാംസങ് ഫോണിന് പകരം ഉണ്ടായിരുന്നത് രണ്ട് കല്ലുകളായിരുന്നു.'' - മുര്‍മു പറഞ്ഞു. സംഭവത്തില്‍ എംപി മാല്‍ഡ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.