പകരം ശിവാജിയുടെയോ റാണാ പ്രതാപിന്‍റെയോ ഭഗവാന്‍ രാമന്‍റെയോ ആര്‍എസ്എസ് സ്ഥാപകരിലൊരാളായ കെ ബി ഹെഡ്ഗെവാറിന്‍റെയോ ചരിത്രം പഠിപ്പിക്കണമെന്നും...

ലക്നൗ: മുഗള്‍, ബ്രിട്ടീഷ് കാലത്തെ ചരിത്രം കുട്ടികളെ പഠിപ്പിക്കരുതെന്ന് ബജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. പ്രൈമറി സ്കൂളുകളിലെയും ഹൈസ്കൂകളിലെയും വിദ്യാര്‍ത്ഥികളെ മുഗള്‍ ചരിത്രവും ബ്രിട്ടീഷ് കാലഘട്ടവും പടിപ്പിക്കരുതെന്നും ഇത് അവരില്‍ അടിമത്തത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാകുമെന്നും എംഎല്‍എ പറഞ്ഞു. 

പകരം ശിവാജിയുടെയോ റാണാ പ്രതാപിന്‍റെയോ ഭഗവാന്‍ രാമന്‍റെയോ ആര്‍എസ്എസ് സ്ഥാപകരിലൊരാളായ കെ ബി ഹെഡ്ഗെവാറിന്‍റെയോ ചരിത്രം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. 

''വിദേശീയരുടെ പിടിച്ചടക്കലിന്‍റെ ചരിത്രമായ മുഗള്‍, ബ്രിട്ടീഷ് കാലഘട്ടങ്ങള്‍ കുട്ടികളെ സ്കൂളില്‍ പഠിപ്പിച്ചാല്‍ അവര്‍ ആ അടിമത്വ കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തും. ആ ചരിത്രം ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ പാഠ്യ വിഷയമാക്കുകയാണ് നല്ലത്. പ്രൈമറി സ്കൂളുകളിലും ഹൈസ്കൂളുകളിലും പഠിപ്പിക്കുന്നത് നല്ലതല്ല.''

നേരത്തേ ഡോക്ടര്‍മാരെ പിശാചുക്കളെന്നും മാധ്യമപ്രവര്‍ത്തകരെ ബ്രോക്കര്‍മാരെന്നും വിളിച്ച് സുരേന്ദ്ര സിംഗ് വിവാദത്തിലായിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ
രാഷ്ട്രീയം നല്ലകാര്യത്തിന് ഉപയോഗിക്കണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയെ ഉപദേശിച്ചതും വിവാദമായിരുന്നു.