ആളുകളെ പ്രകോപിപ്പിക്കുന്ന രീതി ഒഴിവാക്കണമെന്നും സ്വന്തം സംസ്ഥാനത്തിന്റെ കാര്യങ്ങളിലാകണം മുഖ്യമന്ത്രി എന്ന നിലയില്‍ മമത ശ്രദ്ധചൊലുത്തേണ്ടതെന്നും അബ്ബാസ് നഖ്വി പറഞ്ഞു.
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ആളുകളെ പ്രകോപിപ്പിക്കുന്ന രീതി ഒഴിവാക്കണമെന്നും സ്വന്തം സംസ്ഥാനത്തിന്റെ കാര്യങ്ങളിലാകണം മുഖ്യമന്ത്രി എന്ന നിലയില്‍ മമത ശ്രദ്ധചൊലുത്തേണ്ടതെന്നും അബ്ബാസ് നഖ്വി പറഞ്ഞു.
"മമത ആളുകളെ പ്രകോപിപ്പിക്കുന്നത് അവസാനിപ്പിക്കുകയും സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും വേണം. പശ്ചിമ ബംഗാളിലെ ദേശവിരുദ്ധ ശക്തികൾ സാധാരണക്കാർക്ക് ജീവിതം ദുഷ്കരമാക്കി. പ്രധാനമന്ത്രിക്ക് നേരെ നടത്തുന്ന നുണ പ്രചാരണങ്ങള്‍ മമതയ്ക്ക് ഗുണം ചെയ്യില്ല. ആദ്യം സ്വന്തം സംസ്ഥാനത്തിന്റെ സമാധാനത്തിനാണ് മമത പരിഗണന നല്‍കേണ്ടത് "- അബ്ബാസ് നഖ്വി പറഞ്ഞു.
കഴിഞ്ഞ ദിവസം സിലിഗുരിയില്‍ നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ നരേന്ദ്ര മോദിയെ മമത കടന്നാക്രമിച്ചിരുന്നു. എല്ലാ ദിവസവും പാകിസ്ഥാനെക്കുറിച്ച് പറയുന്ന നിങ്ങള്‍ പാകിസ്ഥാന്‍ അംബാസിഡറാണോ എന്നായിരുന്നു മോദിയോട് മമത ചോദിച്ചത്. എന്ത് പറഞ്ഞാലും പാകിസ്ഥാന്‍ എന്നെ അദ്ദേഹത്തിന്‍റെ വായയില്‍ നിന്നും വരുന്നുള്ളൂ. അദ്ദേഹം ഇന്ത്യയെക്കുറിച്ച് പറയാന്‍ തയ്യാറാകണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.
Read More: പാകിസ്ഥാനെക്കുറിച്ച് മാത്രം പറയാന്‍ മോദി പാക് അംബാസിഡറാണോയെന്ന് മമത
