സംസ്ഥാന നേതൃത്വവുമായുള്ള അകൽച്ചയാണ് പ്രധാന കാരണം.പ്ളീനറി സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചു

റായ്പൂര്‍: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല. സംസ്ഥാന നേതൃത്വവുമായുള്ള അകൽച്ചയാണ് പ്രധാന കാരണം. പങ്കെടുക്കില്ലെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞശേഷം അവഗണയെന്നാണ് മുല്ലപ്പള്ളിയുടെ പരാതി .1969 ന് ശേഷമുള്ള എല്ലാ പ്ലീനറി സമ്മേളനങ്ങളിലും മുല്ലപ്പള്ളി പങ്കെടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത സമ്മേളനത്തിലും മുല്ലപ്പള്ളിയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായിരുന്നു. കെ സുധാകരന്‍ കെപിസിസി അദ്ധ്യക്ഷനായ ശേഷം കടുത്ത അവഗണന നേരിടുന്നുവെന്നാണ് മുല്ലപ്പള്ളിയുടെ പരാതി. ഒരു തരത്തിലുള്ള കൂടിയാലോചനയും നടത്തുന്നില്ലെന്നും അദ്ദേഹത്തിന് ആക്ഷേപമുണ്ട്..