186 പേരെ ഇതുവരെ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മലയാളികളടക്കം 5 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

മുംബൈ: മുംബൈയിൽ ബാ‍ർജ് മുങ്ങിയുണ്ടായ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. കടലിനടിയിൽ കണ്ടെത്തിയ ബാർജിൽ ഇന്നലെ മുങ്ങൽ വിദഗ്ദർ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.ഏഴ് മലയാളികളടക്കം 
70 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

186 പേരെ ഇതുവരെ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മലയാളികളടക്കം 5 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ബാർജിനൊപ്പം മുങ്ങിയ ടഗ് ബോട്ടായ വരപ്രദയിലുണ്ടായിരുന്ന 11 പേരെയും കണ്ടെത്താനുണ്ട്. ബോട്ട് കടലിനടിയിൽ എവിടെയുണ്ടെന്ന് കണ്ടെത്താൻ റഡാറുകൾ ഉപയോഗിച്ച് തെരച്ചിൽ നടത്തുമെന്ന് നാവികസേന അറിയിച്ചു.