Asianet News MalayalamAsianet News Malayalam

മുംബൈയിൽ വീണ്ടും കനത്ത മഴ; ഗതാഗതം തടസപ്പെട്ടു, വിമാനത്താവളത്തിന്‍റെ പ്രവർത്തനം താല്‍ക്കാലികമായി നിര്‍ത്തി


മുംബൈയിൽ വീണ്ടും കനത്ത മഴ; വിമാനത്താവളത്തിലെ പ്രവർത്തനം തടസപ്പെട്ടു

Mumbai airport suspends operation  traffic crawls as heavy rains lash city
Author
Mumbai, First Published Jul 8, 2019, 11:16 AM IST

മുംബൈ: മുംബൈയിൽ വീണ്ടും കനത്ത മഴ. പ്രതികൂല കാലാവസ്ഥ മൂലം മുംബൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം തടസപ്പെട്ടതായി അധികൃതർ അറിയിച്ചു. വെളിച്ചക്കുറവ് മൂലം റൺവേയിൽ വിമാനങ്ങൾ  ഇറക്കാൻ  ബുദ്ധിമുട്ട്  അനുഭവപ്പെടുകയാണ്. 

മുംബൈയിൽ  ഇറങ്ങേണ്ട  മൂന്ന് വിമാനങ്ങൾ  മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. നഗരത്തിൻറെ വിവിധഭാഗങ്ങളിൽ മഴമൂലം വാഹന ഗതാഗതം തടസപ്പെട്ടു. പലയിടത്തും കിലോമീറ്ററുകളോളം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് കാലാസ്ഥാ കേന്ദ്രം നല്‍കുന്ന വിവരം.

കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. പലയിടത്തും ട്രെയന്‍ ഗതാഗതം അടക്കം തടസപ്പെടുകയും ചെയ്തു. നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അക്ഷരാര്‍ത്ഥത്തില്‍ നഗരം സ്തംഭിച്ച അവസ്ഥയിലായിരുന്നു. മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. മുംബൈയില്‍ മാത്രം മഴയെ തുടര്‍ന്ന് അമ്പതിലധികം ആളുകളാണ് മരിച്ചത്.

Follow Us:
Download App:
  • android
  • ios