Asianet News MalayalamAsianet News Malayalam

ദാവൂദ് ഇബ്രാ​ഹിമിന്‍റെ പിറന്നാൾ ആഘോഷിച്ചു, ചിത്രങ്ങൾ ചര്‍ച്ചയായി; മുംബൈയില്‍ യുവാക്കൾ കസ്റ്റഡിയിൽ

ഷേര ചിക്ന എന്നയാളാണ് പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ ചിത്രങ്ങളും 'ഹാപ്പി ബർത്ത്ഡേ ബോസ്' എന്നെഴുതിയ കേക്കിന്റെയും ചിത്രങ്ങളായിരുന്നു ഷേര പങ്കുവച്ചത്.

mumbai crime branch detained few persons for celebrating Dawood Ibrahims birthday
Author
Mumbai, First Published Dec 28, 2019, 6:10 PM IST

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാൾ ആഘോഷിച്ച ഒരുസംഘം യുവാക്കളെ മുംബൈ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഡിസംബർ 26നായിരുന്നു ദാവൂദിന്റെ പിറന്നാൾ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ വൈറലായതോടെയാണ് യുവാക്കൾക്കെതിരെ പൊലീസ് നടപടിയെടുത്തത്. 

ഷേര ചിക്ന എന്നയാളാണ് പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ ചിത്രങ്ങളും 'ഹാപ്പി ബർത്ത്ഡേ ബോസ്' എന്നെഴുതിയ കേക്കിന്റെയും ചിത്രങ്ങളായിരുന്നു ഷേര പങ്കുവച്ചത്. ഒരുകാലത്ത് ദാവൂദിന്റെ ഒളിത്താവളമായിരുന്ന മുംബൈയിലെ ഡോ​ഗ്രിയിൽ വച്ചാണ് യുവാക്കൾ പിറന്നാൾ ആഘോഷിച്ചതെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിലൂടെ പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ആഘോഷത്തിൽ പങ്കെടുത്തവരെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Read More: മൂന്നുവർഷമായി ആരെയും ഫോൺ ചെയ്തിട്ടില്ല, എങ്കിലും ഇന്നും ഈ നഗരത്തിലുണ്ട് ദാവൂദ് ഇബ്രാഹിം എന്ന അണ്ടർ വേൾഡ് ഡോൺ

ദാവൂദുമായി അടുത്ത ബന്ധമുള്ളവരാണോ പിറന്നാൾ ആഘോഷിച്ചവർ എന്ന അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്. അതേസമയം, കസ്റ്റഡിയിലെടുത്ത ഷേരയെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. ചിത്രങ്ങളിൽ‌ ടാ​ഗ് ചെയ്ത മൂന്ന് പേർക്കായും അന്വേഷണം തുടങ്ങിയതായും മുംബൈ ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ സന്തോഷ് രാസ്തോ​ഗി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios