വിമാനത്തിൽ കയറും മുൻപ് വാങ്ങിയ മദ്യം ഇരുവരും വിമാനത്തിനകത്ത് ഇരുന്ന് കഴിക്കുകയായിരുന്നു.
മുംബൈ: വിമാനത്തിൽ മദ്യപിച്ച് അസഭ്യവർഷം നടത്തിയ രണ്ടുയാത്രക്കാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് മുംബൈ ഇൻഡിഗോ വിമാനത്തിൽ ഇന്നലെയാണ് സംഭവം. ജോൺ ഡിസൂസ, ദത്താത്രയ ബാപ്പർദേക്കർ എന്നീ രണ്ട് പേരാണ് പൊലീസ് പിടിയിലായത്. ഇരുവരും മഹാരാഷ്ട്രാ സ്വദേശികളാണ്. വിമാനത്തിൽ കയറും മുൻപ് വാങ്ങിയ മദ്യം ഇരുവരും വിമാനത്തിനകത്ത് ഇരുന്ന് കഴിക്കുകയായിരുന്നു. ഇത് ഒരു യാത്രക്കാരൻ ചോദ്യം ചെയ്തതോടെയാണ് ഇരുവരും പ്രകോപിതരായതും ക്യബിൻ ക്രൂ അടക്കമുള്ളവരെ അധിക്ഷേപിച്ചതും
