29കാരിയാണ് അതിക്രമത്തിന് ഇരയായത്. ഒരുവർഷം മുൻപാണ് സ്ഥലത്തെ വ്യാപാരിയായ ദിലീപ് ജെയ്നുമായുള്ള ബന്ധത്തിൽ നിന്ന് യുവതി പിന്മാറിയത്. 

മുംബൈ: പ്രണയത്തിൽ നിന്ന് പിന്മാറിയതിലെ പ്രതികാരം തീർക്കാർ മുംബൈയിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെ പൊലീസ് തിരയുന്നു. ദിലീപ് ജെയ്ൻ എന്ന് 45 കാരനെയാണ് പൊലീസ് തിരയുന്നത്. സമൂഹമാധ്യമങ്ങളിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങിയാണ് ഇയാൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.

വിരാർ സ്വദേശിനിയായ 29 കാരിയാണ് അതിക്രമത്തിന് ഇരയായത്. ഒരുവർഷം മുൻപാണ് സ്ഥലത്തെ വ്യാപാരിയായ ദിലീപ് ജെയ്നുമായുള്ള ബന്ധത്തിൽ നിന്ന് യുവതി പിന്മാറിയത്. ഇതോടെ സ്വകാര്യ നിമിഷങ്ങളിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രതി പങ്കുവച്ചു. യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ചായിരുന്നു അക്കൗണ്ടുകൾ തുടങ്ങിയത്. ഫോൺ നമ്പറും വ്യാപകമായി പ്രചരിപ്പിച്ചു.

ഫോണിലേക്ക് നിരന്തരം പലരും വിളിച്ചതോടെയാണ് യുവതി വിവരം അറിയുന്നത്. ഇതോടെ പൊലീസിൽ പരാതിപ്പെട്ടു. ഏഴ് എഫ്ഐആറുകൾ പ്രതിക്കെതിരെ ഉണ്ടെന്ന് വിരാർ പൊലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്. പ്രതി ഇപ്പോഴും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് കുടുംബം പറയുന്നു. പല നമ്പറുകളില്‍ നിന്നാണ് ഫോൺവിളി എത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.