മുംബൈ: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന്  ട്രോളുണ്ടാക്കുന്നവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുംബൈ പൊലീസ്. സുശാന്ത് സിംഗ് രാജ്പുത്ത് കേസില്‍ മുംബൈ പൊലീസിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുന്നുണ്ട്. 

മുംബൈ പൊലീസ് കമ്മീഷണര്‍ പരമ്പീര്‍ സിംഗിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലെ ചിത്രം മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ മാസങ്ങളായി വിമര്‍ശനം നേരിടുകയാണ് പൊലീസ്. ജൂണ്‍ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. മുംബൈയ്‌ക്കെതിരെ നടി കങ്കണയും ബിജെപിയും രംഗത്തിത്തിയിരുന്നു.