Asianet News MalayalamAsianet News Malayalam

'യാചന കുറ്റകൃത്യം', ന​ഗരത്തെ യാചക മുക്തമാക്കാൻ മുംബൈ പൊലീസ്

യാചന സാമൂഹിക കുറ്റകൃത്യമാണ്. യാചകരെ കണ്ടെത്തി പിടികൂടാൻ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും നിർദ്ദേശം നൽകിയിട്ടുണ്ട്...

Mumbai Police starts drive to make city beggar free
Author
Mumbai, First Published Feb 14, 2021, 6:49 PM IST

മുംബൈ: മുംബൈയെ യാചക മുക്തന​ഗരമാക്കാനൊരുങ്ങി മുംബൈ പൊലീസ്. ന​ഗരത്തിൽ യാചിക്കുന്നവരെ കണ്ടാൽ ഉടനെ അവരെ കൊവിഡ് പരിശോധന നടത്തിയതിന് ശേഷം ചെമ്പൂരിലെ സ്പെഷ്യൽ ഹോമിലേക്ക് മാറ്റാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നിർദ്ദേശം നൽകി കഴിഞ്ഞു. പൊലീസ് ജോയിന്റ് കമ്മീഷണർ വിശ്വാസ് ന​ഗ്രേ പട്ടീലിന്റെ നിർദ്ദേശപ്രകാരമാണ് ന​ഗരത്തെ യാചക മുക്തമാക്കാൻ ആരംഭിച്ചിരിക്കുന്നത്. 

യാചന സാമൂഹിക കുറ്റകൃത്യമാണ്. യാചകരെ കണ്ടെത്തി പിടികൂടാൻ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയിൽ നിന്ന് അനുമതി നേടുക, കൊവിഡ് പരിശോധന നടത്തുക, അവരെ യാചകരെ പാർപ്പിക്കുന്നിടത്തേക്ക് മാറ്റുക - ഡിസിപി ചൈതന്യ പറഞ്ഞു. 

കുട്ടികളെ നിർബന്ധിച്ച് യാചകരാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും ഉന്നത പൊലീസ് ഉദ്യേ​ഗസ്ഥൻ പറഞ്ഞു. മുംബൈ പോലൊരു ന​ഗരത്തിന് യാചന മോശം പേരാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാചകരെ പാർപ്പിക്കാനുള്ള സൗകര്യം ചെമ്പൂരിലുണ്ടോ എന്നാണ് ആക്ടിവിസ്റ്റുകൾചോദിക്കുന്നത്. 

ഈ പദ്ധതി മുംബൈയിൽ യാചകരില്ലാതാകാൻ സഹായിക്കുമോ?  എത്രകാലം യാചകരെ ചെമ്പൂരിൽ സംരക്ഷിക്കാനാകും?  പൊലീസിന് നിയമം നടപ്പിലാക്കാനാകും. പിന്നീട് എന്ത് ചെയ്യും? - അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ ആഭ സിം​ഗ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios