Asianet News MalayalamAsianet News Malayalam

ലൈം​ഗിക അതിക്രമത്തിലെ അതിജീവിത; അഞ്ചുവയസ്സുകാരിയുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മുംബൈ പൊലീസ്

പെൺകുട്ടിയുടെ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് നാ​ഗ്പദ പൊലീസ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

mumbai police will sponsor the education of a five year old girl who was sexually assaulted
Author
First Published Jan 31, 2023, 2:51 PM IST

മുംബൈ: ലൈം​ഗിക അതിക്രമത്തിലെ അതിജീവിതയായ അഞ്ചുവയസ്സുകാരി പെൺകുട്ടിക്ക് തുടർ വിദ്യാഭ്യാസത്തിന് വേണ്ടി സാമ്പത്തിക പിന്തുണ നൽകി മുംബൈ പൊലീസ്. കുട്ടിയുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുംബൈ പോലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. മുംബൈയിലെ മദൻപുര പ്രദേശത്തെ സ്കൂൾ പരിസരത്ത് വെച്ചാണ് അഞ്ചുവയസ്സുകാരി ലൈം​ഗിക അതിക്രമം നേരിട്ടത്. പെൺകുട്ടിയെ അവളുടെ വീടിന് സമീപം ഉപേക്ഷിച്ച് കടന്നു കളഞ്ഞ 15 വയസ്സുകാരനെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടിയിരുന്നു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. 

ദരിദ്ര കുടുംബാം​ഗമാണ് പെൺകുട്ടി. അതിനാൽ പെൺകുട്ടിയുടെ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് നാ​ഗ്പദ പൊലീസ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഉദ്യോ​ഗസ്ഥരെല്ലാം ചേർന്ന് 1.11 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു. കുട്ടിയുടെ പേരിൽ‌ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുകയാണ് ഈ തുക. പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന് ഈ തുക ഉപകരിക്കും. കുട്ടിയുടെ വിദ്യാഭ്യാസത്തിന് വേണ്ടി മികച്ച സ്കൂൾ കണ്ടെത്തുമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

വ്യാജ ഐഡിയുണ്ടാക്കി പോർട്ടലിൽ ജോയിൻ ചെയ്തു, ഫോൺ കേന്ദ്രീകരിച്ച അന്വേഷണം ശുഹൈബിനെ കുടുക്കി

Follow Us:
Download App:
  • android
  • ios