ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശ്​ ഗവർണറെ കാണാനാ​ഗ്രഹിക്കുന്നവർക്ക് വ്യത്യസ്തമായ നിർദ്ദേശവുമായി രാജ്ഭവൻ. ​ഗവർണർ ബന്ദരു ദത്താത്രേയയെ കാണാൻ എത്തുന്നവർ ഇനി മുതൽ കൊവിഡ് നെ​ഗറ്റീവ് പരിശോധനാഫലം കൂടി കയ്യിൽ കരുതണം. രാജ്ഭവൻ പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിർദ്ദേശമുള്ളത്. കൊവിഡ് 19 നെ​ഗറ്റീവ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ എന്ന് ​ഗവർണറെ കാണാൻ വരുന്നവരോട് ആവശ്യപ്പെടാൻ രാജ്ഭവൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ​ഗവർണറുടെ സെക്രട്ടറി രാകേഷ് കൻവർ പറഞ്ഞു.

കൊവിഡ് 19 കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ജൂലൈ 21 മുതൽ നഹാൻ ന​ഗരത്തിൽ കർഫ്യൂ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിർമൗർ ജില്ലാ ഭരണകൂടം. ഈ സമയത്ത് മദ്യഷോപ്പുകൾ, ഔഷധ വ്യാപാര സ്ഥാപനങ്ങൾ എന്നിവയൊഴികെ എല്ലാം അടച്ചിടാൻ ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്ന് പ്രവർ‌ത്തിക്കും. പട്ടണത്തിലാകെ ശുചിത്വ നടപടികൾ നടത്തുമെന്നും മജിസ്ട്രേറ്റ് അറിയിച്ചു. ഹിമാചൽ പ്രദേശിൽ 1457 പേർക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.